തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗശൂന്യമായ ലോ ഫ്‌ളോര്‍ ബസ്സുകള്‍ ക്ലാസ് മുറികളാക്കുന്നത് ചട്ടവിരുദ്ധം. ബസില്‍ ക്ലാസ് മുറികള്‍ ഒരുക്കാന്‍ കെ.ഇ.ആര്‍ ചട്ടം അനുവദിക്കുന്നില്ല. യു.പി, ഹൈസ്‌കൂള്‍ ക്ലാസ് മുറികള്‍ക്ക് ചട്ടപ്രകാരം 20 അടി വീതിയും 20 അടി നീളവും 13 അടിയും ക്ലാസ് മുറികള്‍ക്ക് വേണം. എന്നാല്‍, ഇത് ബസ്സുകള്‍ക്കില്ലാത്തതിനാല്‍ ‘ ലോ ഫ്‌ളോര്‍ ബസ് ക്ലാസ് ‘ എന്ന ആശയം നടപ്പിലാകില്ല. ഇനി ആശയം നടപ്പാക്കണമെങ്കില്‍ കെ.ഇ.ആര്‍ ചട്ടം ഭേദഗതി ചെയ്യേണ്ടി വരും.
കഴിഞ്ഞ ദിവസം ഉപയോഗശൂന്യമായ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പുനഃരുപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലോ ഫ്‌ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ എന്ന ആശയം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് മുന്നോട്ട് വച്ചത്. പിന്നാലെ പിന്തുണയുമായി ഗതാഗതമന്ത്രി ആന്റണി രാജു എത്തി. ആശയവുമായി മുന്നോട്ടുപോകാമെന്നും ഗതാഗതമന്ത്രി പറഞ്ഞിരുന്നു.