പാലക്കാട്: പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും. മഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാണ് സര്‍വീസ് നടത്തുക. കോട്ടയത്ത് പാതയിരട്ടിപ്പക്കലിന്റെ ഭാഗമായി ഇന്ന് പരശുറാം എക്‌സ്പ്രസിന്റെ സര്‍വീസ് റദ്ദാക്കിയിരുന്നു. എന്നാല്‍, യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് റെയില്‍വേയുടെ ഈ തീരുമാനം.
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി റദ്ദാക്കിയ മറ്റു ട്രെയിനുകളുടെ സര്‍വീസിന്റെ കാര്യം റെയില്‍വേ അറിയിച്ചിട്ടില്ല. കോട്ടയത്ത് ഏറ്റുമാനൂരിനും ചിങ്ങവനത്തിനിടക്കുമാണ് പാതിയിരട്ടിപ്പിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി മെയ് 28 വരെ 29 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ബാക്കിയുള്ളവ ആലപ്പുഴ തിരിച്ചുവിടുകയാണ് നിലവില്‍ ചെയ്യുന്നത്.