ഗ്യാന്‍വാപി കേസ്: ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്; പ്രൊഫസര്‍ അറസ്റ്റില്‍

ഗ്യാന്‍വാപി കേസ്: ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്; പ്രൊഫസര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ഡോ. രത്തന്‍ലാല്‍ ആണ് അറസ്റ്റിലായത്. ഹിന്ദു കോളജിലെ ചരിത്ര അധ്യാപകനാണ് രത്തന്‍ലാല്‍. രത്തന്‍ ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഐ.പി.സി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണ് എന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി രത്തന്‍ ലാലിനെ അറ്സറ്റ് ചെയ്തുവെന്ന് ഡല്‍ഹി നോര്‍ത്ത് ഡിസിപി സാഗര്‍ സിംഗ് കല്‍സി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ, 295 എ എന്നാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഗ്യാന്‍വാപി മസ്ജിദ് കേസ് വാരാണസി സിവില്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. സിവില്‍ കോടതിയിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണം. മെയ് 17 ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജില്ലാക്കോടതിയിലേക്ക് കൈമാറണം. കേസിലെ സങ്കീര്‍ണതയും വൈകാരികതയും കണക്കിലെടുത്താണ് തീരുമാനം. മസ്ജിദിന്റെ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യം ആദ്യം തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *