കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധ ധര്‍ണ നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാവ് കേളപ്പജി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.

നോര്‍ത്ത് കണ്‍വീനര്‍ ഷെറില്‍ ബാബു അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.എം ജിഷാന്‍ , കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി കെ. ബീരാന്‍കുട്ടി
, കണ്ടിയില്‍ ഗംഗാധരന്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം.കെ നാസര്‍ സ്വാഗതവും നടക്കാവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ സുകുമാരന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *