കുറ്റം നോക്കിയല്ല, ആളെ നോക്കിയാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നതെന്ന് കെ.സുധാകരന്‍

കുറ്റം നോക്കിയല്ല, ആളെ നോക്കിയാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നതെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ പി.സി ജോര്‍ജിന് എതിരേ കേസെടുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് കുറ്റമെന്ന് നോക്കിയല്ല, അത് ചെയ്ത ആളുകളെ നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. അങ്ങനെയാണ് സര്‍ക്കാര്‍ മുന്‍പ് തനിക്കെതിരേ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ് പിണറായി സര്‍ക്കാരെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കേസില്‍ ഇതുവരെയായി കൃത്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിട്ടില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *