എയിംസ് കിനാലൂരില്‍ വേണമെന്ന് മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റുമാര്‍

എയിംസ് കിനാലൂരില്‍ വേണമെന്ന് മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റുമാര്‍

കോഴിക്കോട്: എയിംസ് ബാലുശ്ശേരി കിനാലൂരില്‍ തന്നെ വേണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍ പ്രസിഡന്റുമാരുടെ യോഗത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചേംബര്‍ മുന്‍ പ്രസിഡന്റുമാരുടെ അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ ചേംബറിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കിനാലൂരിലെ 200 ഏക്കര്‍ ഭൂമി എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുക്കണം, ഇത് വഴി മലയോര മേഖലയിലെ വികസനം പതിന്മടങ്ങ് വര്‍ധിക്കും.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാന സര്‍വിസ് പുനഃസ്ഥാപിക്കല്‍, ബേപ്പൂര്‍ പോര്‍ട്ട് വികസിപ്പിച്ച് ചരക്ക് ഗതാഗതത്തിന് ഉതകുന്ന തരത്തിന് മാറ്റിയെടുക്കല്‍, ഇതോടൊപ്പം മെഡിക്കല്‍ – വെല്‍നെസ് ടൂറിസവുമാണ് മലബാറിന്റെ സമഗ്ര വികസനത്തിന് വലിയ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് എല്ലാ തലങ്ങളിലുമുള്ള ഇടപെടലുകള്‍ക്കും മലബാര്‍ ചേംബര്‍ മുന്‍ നിരയിലുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചേംബര്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് പറഞ്ഞു.

മലബാര്‍ പാലസില്‍ നടന്ന യോഗത്തില്‍ ഇതുവരെയുള്ള ചേംബറിന്റെ പ്രവര്‍ത്തനങ്ങളടങ്ങിയ നാവിഗേറ്റിങ്ങ് ദി ഫ്യൂച്ചര്‍ എന്ന സമഗ്ര ബ്രോഷര്‍ – ചേംബര്‍ മുന്‍ പ്രസിഡന്റ് കെ.വി കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റുമാരായ പി.വി ഗംഗാധരന്‍, പി.കെ അഹമ്മദ്, പി.സുന്ദര്‍ദാസ്, അലോക് കുമാര്‍ സാബു, ഹോ. സെക്രട്ടറി എം.എ മെഹബൂബ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *