കോഴിക്കോട്: എം.ഇ.എസ് ജില്ലാ കമ്മിറ്റികളുടെയും കീഴ്ഘടക – പോഷക സംഘടനകളുടെയും പ്രവര്‍ത്തനം സുഖമമാക്കുന്നതിനായി എം.ഇ.എസ് സ്ഥാപനങ്ങളിലും മറ്റ് ആസ്ഥാന കേന്ദ്രങ്ങളിലും കൂടുതല്‍ സൗകര്യം ഒരുക്കി കൊടുക്കാന്‍ സംസ്ഥാന നേതൃത്വം സന്നദ്ധമാണെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
നവീകരിച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറിമാരായ സി.ടി സക്കീര്‍ ഉസൈന്‍, വി.പി അബ്ദുറഹിമാന്‍, പി.ടി ആസാദ്, ബി.എം സുധീര്‍, ടി.പി.എം സജല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. എം.ഇ.എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ കെ.വി സലിം നന്ദിയും പറഞ്ഞു.