ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ വധിക്കാന്‍ നടത്തിയ ഏറ്റുമുട്ടലാണ് വ്യാജമെന്ന് സമിതി കണ്ടെത്തിയത്. സംഭവത്തില്‍ നാല് പ്രതികളെ പോലിസ് വെടിവച്ചു കൊന്നു. റിപ്പോര്‍ട്ട് വന്നതോടെ പത്തു പോലിസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് രാത്രി വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയില്‍ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതന്‍ പല്ലി അണ്ടര്‍ ബ്രിഡ്ജില്‍വച്ച് കത്തിക്കുകയായിരുന്നു.
2019 ഡിസംബറില്‍ വെടിവയ്പ്പിനുശേഷം പോലിസ് പുറത്തുവിട്ട ചിത്രം
ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വെടിവയ്പ്പില്‍ കൊല്ലപ്പെടുകയുമാണുണ്ടായതെന്നാണ് പോലിസ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വെടിവയ്പ്പിന്റെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ ഹൈദരബാദ് വെടിവയ്പ്പിന്റേതല്ലെന്നും 2015 ഏപ്രിലില്‍ ആന്ധ്രാപ്രദേശിലെ തിരുമലയ്ക്കടുത്ത് ചന്ദനം കള്ളക്കടത്തുകാര്‍ എന്ന് സംശയിച്ച് ആന്ധ്രാ പോലിസ് 20 പേരെ വെടിവച്ചു കൊന്നതിന്റെ ചിത്രങ്ങളാണിതെന്ന് കണ്ടെത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സുപ്രീം കോടതി അന്വേഷണ സമിതിയെ നിയമിക്കുകയായിരുന്നു.