കോഴിക്കോട്: സാമന്തസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം 22ന് രാവിലെ 9.30ന്
ടി.എം കുഞ്ഞുക്കുട്ടന്‍ നെടുങ്ങാടി നഗറില്‍ (സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തളി) നടക്കുമെന്ന് ഓര്‍ഗനൈസിങ് ജനറല്‍ കണ്‍വീനറും സാമന്തസമാജം കോഴിക്കോട് പ്രസിഡന്റുമായ ടി.എം ബാലകൃഷ്ണ ഏറാടിയും ഓര്‍ഗനൈസിങ് കമ്മിറ്റി രക്ഷാധികാരി ഡോ: ടി.എം സര്‍വോത്തമന്‍ നെടുങ്ങാടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി ചെയ്തിരുന്ന നെടുങ്ങനാട്, ഏറനാട്, വള്ളുവനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഭരണം നടത്തിയിരുന്ന നെടുങ്ങാടി, ഏറാടി, വെള്ളോടി, തിരുമുല്‍പ്പാട്, കര്‍ത്താവ് തുടങ്ങിയ സമുദായങ്ങള്‍ ചേര്‍ന്നതാണ് സാമന്തസമുദായം. 1978 മെയ് ഒന്നിന് പാലക്കാട് വച്ചാണ് സാമന്തസേവന സമാജം രൂപീകരിച്ചത്. സമാജത്തിലുള്ളവര്‍ക്കും മറ്റു സമുദായങ്ങളില്‍ അവശതയനുഭവിക്കുന്നവര്‍ക്കും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 44 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനായും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേര്‍ത്തു. ജനറല്‍ബോഡിയില്‍ 500 പേര്‍ പങ്കെടുക്കും.
കോഴിക്കോട് സാമന്തസമാജം സെക്രട്ടറി എ.ശിവദാസന്‍ ഏറാടി, വൈ.പ്രസി. എ.ഗിരീഷന്‍, മുന്‍ പ്രസി. പ്രൊഫ: ടി.എം ഗോകുലചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.