പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീട്ടില്‍ റെയ്ഡ്. സി.ബി.ഐയാണ് റെയ്ഡ് നടത്തിയത്. ലാലു മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്. 15 ഇടങ്ങളിലായാണ് പരിശോധന.
കേസില്‍ ലാലു പ്രസാദിനെ കൂടാതെ കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അടുത്തിടെയാണ് ലാലുവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ചത്.