മുട്ടിക്കുളങ്ങരയില്‍ പോലിസുകര്‍ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍

മുട്ടിക്കുളങ്ങരയില്‍ പോലിസുകര്‍ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ വൈദ്യുതാഘാതമേറ്റ് പോലിസുകാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരെയാണ് പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ 2016ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി വച്ച് പിടികൂടിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്യാംപിനോട് ചേര്‍ന്നുള്ള വയലില്‍ ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാട്ടുപന്നികളെ പിടിക്കാന്‍ വേണ്ടി വയലില്‍ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിരുന്നു.

ഉടന്‍ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *