ബാലതരംഗം സംസ്ഥാന ജവഹർ ബാലസാഹിത്യ പുരസ്‌കാരം ധന്യ നീലഞ്ചേരിക്ക്

ബാലതരംഗം സംസ്ഥാന ജവഹർ ബാലസാഹിത്യ പുരസ്‌കാരം ധന്യ നീലഞ്ചേരിക്ക്

കോഴിക്കോട് : ദേശീയ ബാലതരംഗം അഞ്ചാമത് സംസ്ഥാന ജവഹർ ബാലസാഹിത്യ പുരസ്‌കാരം ധന്യ നീലഞ്ചേരിക്ക്. കോഴിക്കോട് മടവൂർ സ്വദേശിയാണ്. ‘പഞ്ഞി മിഠായി’ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായ കൃതി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ആദ്യ കവിതാ സമാഹാരമായ ‘വിവക്ഷ’ ക്ക് 2018ലെ ഭാഷാ ശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൂർണ്ണ പബ്ലിക്കേഷൻസിന്റെ ’40 കുട്ടികളുടെ 40 കവിതകൾ’ എന്ന പുസ്തകത്തിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയിൽ മടവൂർ നീലഞ്ചേരി എൻ ഗോപാലന്റേയും സരസു വിന്റേയും മകളാണ്.

മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ദേശീയ ബാലതരംഗം സംസ്ഥാന ചെയർമാൻ മുൻ എം.എൽ.എ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, ഡോ. രജനി സുബോധ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ജൂൺ അവസാന വാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *