മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞു

മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞു

  • സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചന

കൊച്ചി: ഗള്‍ഫില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം മര്‍ദ്ദനത്തിനിരയാവുകയും ചികിത്സയില്‍ കഴിയവെ യുവാവ് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പരുക്കുകളോടെ അബ്ദുല്‍ ജലീലിനെ ആശുപ്രത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയ എന്നയാളാണ് പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചന. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരണപ്പെട്ടത്.

ഈ മാസം 15നാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് അബ്ദുല്‍ ജലീല്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഭാര്യയോടും മക്കളോടും നെടുമ്പാശ്ശേരിയിലേക്ക് ചെല്ലേണ്ടതില്ലെന്നും പ്രവാസി സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ കുടുംബം ഏറെ നേരം കാത്തിരുന്നിട്ടും വന്നില്ല. ഒടുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ വിവരം ശരിയല്ലെന്ന് കണ്ടെത്തി. മൂന്നും നാലും അക്കമുളള ഉറവിടമറിയാത്ത നമ്പറുകളില്‍ നിന്ന് ഇടയ്ക്ക് ജലീല്‍ ഭാര്യയ്ക്ക് ഫോണ്‍ ചെയ്‌തെങ്കിലും മൂന്നു ദിവസമായി എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആക്കപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്നും പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ എത്തിച്ചെന്നുമുളള വിവരമാണ് കുടുംബം അറിയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *