പാട്യാല: കോണ്‍ഗ്രസ് നേതാവായ നവ്‌ജ്യോത് സിങ് സിദ്ദു 34 വര്‍ഷം മുന്‍പുണ്ടായ കേസില്‍ പാട്യാല ഹൈക്കോടതിയില്‍ കീഴടങ്ങും. 1988ല്‍ വാഹനം നിര്‍ത്തിയിടുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിക്കുകയും ചെയ്ത കേസിലാണ് സിദ്ദു കീഴടങ്ങുക. കേസില്‍ കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തെ തടവിന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ കീഴടങ്ങല്‍.
2018 മെയ് 15ന് ഹൈക്കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി റദ്ദാക്കുകയും 1000 രൂപ മാത്രം പിഴ വിധിച്ചു. ഇതിനെതിരേ വാഹനാപകടത്തില്‍ മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം പുനഃപരിശോധനാ ഹരജി നല്‍കി. തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി.