നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ ഒളിവില്‍ പോയ നിര്‍മാതാവും നടനുമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. കൊച്ചി സിറ്റി പോലിസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ വിസയും റദ്ദാകും.

കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരേ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്നാണ് പരാതി. വിജയ് ബാബുവിനെതിരേ ഇന്റര്‍പോള്‍ യു.എ.ഇ പൊലിസിന് നേരത്തെ അറസ്റ്റ് വാറണ്ട് കൈമാറിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *