കോഴിക്കോട്: 2020 മാര്‍ച്ച് ആറിന് അബൂദാബിയിലെ ഫ്‌ളാറ്റില്‍വച്ച് ദുരൂഹസാചര്യത്തില്‍ മരണപ്പെട്ട ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ടി.പി ഹാരിസിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹാരിസിന്റെ സുഹൃത്തായിരുന്ന ഷൈബിന്‍ അഷ്‌റഫിന്റെയും ഹാരിസിന്റെ ഭാര്യ നസ്‌ലീനയുടെയും പങ്ക് അന്വേഷിക്കണം. സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നൗഷാദും മൂന്ന് പേരും ഹാരിസിന്റെ മരണത്തെ കുറിച്ച് പോലീസിന് തെളിവ് നൽകിയിട്ടുണ്ട്. ഷൈബിൻ അഷ്‌റഫ് ഭീഷണി പെടുത്തുന്നുണ്ടെന്ന് കാ ണിച്ച് ഹാരിസ്, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കമ്മീഷണര്‍ക്കും കുന്ദമംഗലം പോലിസിനും പരാതി നല്‍കിയിരുന്നുവെങ്കിലും കൃത്യമായ അന്വേഷണമോ നടപടിയോ ഇല്ലാത്തതിനാലാണ് ഇത്തരം ദാരുണമായ സംഭവമുണ്ടായതെന്ന് അവര്‍ പറഞ്ഞു.
ഹാരിസിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പോലിസ് നടപടിയെടുത്തില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്, സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടര്‍ങ്ങിയ സമരം നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ എം.പി ഹംസ മാസ്റ്റര്‍, കണ്‍വീനര്‍ പി. മുഹമ്മദ്, ട്രഷറര്‍ ഷെരീഫ് മലയമ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.