കോഴിക്കോട്: രണ്ടു പതിറ്റാണ്ടായി വൃക്കരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ചിത്രകാരനായ വികാസ് കോവൂരിനെ സഹായിക്കാന്‍ പുനര്‍ജനി (ചികില്‍സാ സഹായ കമ്മിറ്റി)യുടെ നേതൃത്വത്തില്‍ 21 മുതല്‍ 28 വരെ ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തും.
പ്രദര്‍ശനത്തിനെത്തുന്നവര്‍ ചിത്രങ്ങള്‍ വാങ്ങി ചികില്‍സാ ഫണ്ടിലേക്ക് സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. വൃക്ക മാറ്റിവയ്ക്കാന്‍ ശസ്ത്രക്രിയക്കായി 35 ലക്ഷം രൂപയിലധികം ചെലവ് വരും. എസ്.ഐ.ബിയുടെ വെള്ളിമാട്കുന്ന് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതിലേക്കും സഹായമെത്തിക്കാം.
SIB A/C No. 38151827957
IFSC: SBIN0016659
മൊബൈല്‍ നമ്പര്‍: 9947214537, 8921630959.
വാര്‍ത്താസമ്മേളനത്തില്‍ തിരുമംഗലം നാരായണന്‍ നമ്പൂതിരി, സുരേഷ് ഉണ്ണി എന്നിവര്‍ പങ്കെടുത്തു.