കോഴിക്കോട്: എന്‍.സി അബ്ദുല്ലക്കോയ രചിച്ച ‘ അഞ്ചു സഹോദരന്‍മാര്‍, ഒരു കുഞ്ഞനിയനും ‘ പുസ്തക പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ടി.ബി.എസ് പാര്‍ട്ണര്‍ എന്‍.ഇ മനോഹറിന് നല്‍കി പ്രകാശനം ചെയ്തു. തന്റെ കൂടെ ജെ.ഡി.റ്റിയില്‍ പഠിച്ച എന്‍.സി അബ്ദുല്ലക്കോയയുടെ പുസ്തകപ്രകാശനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ വലിയഭാഗം പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ആ വ്യക്തിക്ക് പ്രസക്തവും ഭാവിക്ക് ചൂണ്ടുപലകയുമാണ് ഇത്തരം രചനകള്‍.
കാലഘട്ടങ്ങള്‍ രേഖപ്പെടുത്തിവയക്കുന്നത് ചരിത്രത്തിന് മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും നിരൂപകനുമായ എ.പി കുഞ്ഞാമു പരിചയപ്പെടുത്തി. പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ് പ്രത്യേകാതിഥിയായിരുന്നു. ഡോ. മെഹറൂഫ്‌റാജ്, കെ.കെ അബ്ദുസലാം, എം.എ അബ്ദുറഹിമാന്‍, കാനേഷ് പൂനൂര്‍, പി.സക്കീര്‍, എം.ഖാലിദ്, ടി.പി.എം ഹാഷിര്‍ അലി, നജീബ് എം.എം, ബാപ്പുവെള്ളിപറമ്പ്, ഫൈസല്‍ എളേറ്റില്‍, കെ.വി സലീം, എം.ജി ഗോപിനാഥ്, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ ആശംസകള്‍ നേര്‍ന്നു. എന്‍.സി അബ്ദുല്ലക്കോയ മറുമൊഴി നടത്തി. എന്‍.സി അബൂബക്കര്‍ (ചെയര്‍മാന്‍, മാനാഞ്ചിറക്കല്‍ കോര്‍പ്പറേറ്റ് (പ്രൈ.) ലിമിറ്റഡ് സ്വാഗതവും, എന്‍.സി കോയക്കുട്ടി നന്ദി പറഞ്ഞു.