കോഴിക്കോട്: അക്ഷരം പുരസ്‌കാര ജേതാവും ‘ എന്റെ വീട് പൊള്ളയാണ്’ ചെറുകഥാ സമാഹര രചയിതാവുമായ ഉസ്മാന്‍ ഒഞ്ചിയത്തെ സഹൃദയ കരുവാറക്കലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന ചടങ്ങ് ടി.പി റഷീദ് ഉദ്ഘാടനം ചെയ്തു. പി.കെ ഇബ്രാഹിം ഹാജി (ഗോള്‍ഡ് സിറ്റി, വടകര) അധ്യക്ഷത വഹിച്ചു. സഹൃദയ കരുവാറക്കലിന്റെ പുരസ്‌കാരം കെ.ടി പോക്കറും അട്ടന്‍ക്കള്ളി ഒരുമയുടെ പുരസ്‌കാരം പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് മാനേജിങ് ഡയരക്ടര്‍ പി.ടി നിസാറും പി.കെ ഫാമിലിയുടെ പുരസ്‌കാരം പി.കെ ഇബ്രാഹിം ഹാജിയും ലെതര്‍ലാന്‍ഡ്, വൈറ്റ്‌ലൈന്‍ സാപ്പി കമ്പനികളുടെ ഉപഹാരം നസീബ് ഒരിയാനയും ക്യാഷ് അവാര്‍ഡ് ഹംസ കെ.ടിയും സമ്മാനിച്ചു. ഇസ്ഹാഖ് പി.കെ, ഹംസ കെ.ടി, റിയാസ് മേപ്പയില്‍, അഡ്വ. നാസര്‍, റാബിയ പി.കെ, ജമീല എ.കെ, ജബ്ബാര്‍ വെറ്റിലപ്പാറ, ബേനസീര്‍, ഹുസ്‌ന.കെ.കെ, സുബൈര്‍ മാഷ്, നഫീസ കെ.ടി ആശംസകള്‍ നേര്‍ന്നു.
ഉസ്മാന്‍ ഒഞ്ചിയം പ്രതിസ്പന്ദം നടത്തി. നവാസ് ഒരിയാന സ്വാഗതവും നസീബ് ഒരിയാന നന്ദിയും പറഞ്ഞു.