ന്യൂഡല്‍ഹി: 1988ല്‍ വാഹനം നിര്‍ത്തിയിടുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍
ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു. 2018 മെയ് 15ന് ഹൈക്കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി റദ്ദാക്കുകയും 1000 രൂപ മാത്രം പിഴ വിധിച്ചു. ഇതിനെതിരേ വാഹനാപകടത്തില്‍ മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം പുനഃപരിശോധനാ ഹരജി നല്‍കി. തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി.