കൊല്ലം: ഫെഡേറഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (FOMAA) കേരള കണ്‍വെന്‍ഷന്‍ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബല്‍ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചില്‍ 10 ഭീമന്‍ പട്ടങ്ങള്‍ പറത്തി.
സമാധാന സന്ദേശവുമായുള്ള ഈ പട്ടം പറത്തലിനു വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ ഷാഹിര്‍ മണ്ണിങ്ങല്‍, ഇവന്റ് കോ-ഓഡിനേറ്റര്‍ പി.കെ രാജേന്ദ്രന്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി. യുവജന ക്ഷേമ ബോര്‍ഡ് കൊല്ലം ജില്ലാ കേന്ദ്രത്തില്‍ നിന്ന് യൂത്ത് ആക്ഷന്‍ ഫോഴ്സ് ടീം ക്യാപ്റ്റന്‍ ശ്രീ സാജന്റെ നേതൃത്വത്തില്‍ 10 ഓളം വോളന്റിയേഴ്‌സ് അണിനിരന്നു.
ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ഫോമ ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവില്‍, ഗ്ലോബല്‍ പീസ് 365 കോ-ഓഡിനേറ്റര്‍ സുനു എബ്രഹാം എന്നിവര്‍ സംസാരിച്ചു. ഫോമ പ്രസിഡന്റ് വണ്‍ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ ഭീമന്‍ പട്ടങ്ങളോടൊപ്പം മെക്‌സിക്കോയിലെത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും പ്രഖ്യാപിച്ചു.