ബിസിനസ് കേരളട്രേഡ് എക്‌സ്‌പോ 26 മുതല്‍

ബിസിനസ് കേരളട്രേഡ് എക്‌സ്‌പോ 26 മുതല്‍

  • 10,000 അവസരങ്ങളുമായി 200 ലധികം കമ്പനികള്‍
  • ദിവസേന ഇന്റര്‍നാഷണല്‍ മാര്‍വെല്ലസ് ഫാഷന്‍ ഷോ മല്‍സരം

കോഴിക്കോട്: ബിസിനസ് കേരള സംഘടിപ്പിക്കുന്ന ട്രേഡ് എക്‌സ്‌പോ 26 മുതല്‍ 29 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. മെഷിനറീസ് ഓട്ടോമാറ്റീവ്‌സ്, വിദ്യഭ്യാസം, എഫ്.എം സിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഫര്‍ണിച്ചേഴ്‌സ്, ബില്‍ഡേഴ്‌സ്, കൃഷി സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലാണ് നാല് ദിവസമായി പ്രദര്‍ശനം. 200ഓളം കമ്പനികള്‍ പ്രദര്‍ശനത്തിനെത്തും. നൂറിലധികം ബിസിനസ് എക്‌സിബിഷന്‍ സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാവും.
25 വാഹനസ്റ്റാളുകള്‍, 25ലധികം വിവാഹ പ്രദര്‍ശന സ്റ്റാളുകള്‍, 25 ഫുഡ്‌കോര്‍ട്ടും എക്‌സ്‌പോയുടെ ആകര്‍ഷകമാണെന്ന് മാനേജിങ് ഡയറക്ടര്‍ നൗഷാദ് ഇ.പി പറഞ്ഞു. എല്ലാ ദിവസവും ഇന്റര്‍നാഷണല്‍ മാര്‍വെല്ലസ് ഫാഷന്‍ ഷോയും അരങ്ങേറും. ബിസിനസ് അവാര്‍ഡ് സമര്‍പ്പണം, 100 വനിതാ വ്‌ളോഗര്‍മാരുടെ സംഗമം, വിവിധ ബ്രാന്‍ഡുകളുടെ ലോഞ്ചിങ് 26ന് നടക്കും. ബിസിനസ് ടോക്കില്‍ പത്തോളം പ്രമുഖര്‍ സംവദിക്കും.
27ന് ജോബ് ഫെയറുകളും ബിസിനസ് അഭിമുഖങ്ങളും 28ന് അന്‍പതിലധികം വനികളുടെ മെഹന്തി ഫെസ്റ്റും വനിതാ സംഭകരുടെ കേക്ക് നിര്‍മാണ മല്‍സരവും നടക്കും. 29ന് വിവിധ കലാപരിപാടികള്‍, ഫാഷന്‍ ഷോ, കലാസാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം, ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ആല്‍ബ പ്രദര്‍ശനവും നടക്കും.
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായ സംരഭകരുടെ പുനരുജ്ജീവനം, നൂതനസംരഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ലോജിസ്റ്റിക്‌സ് വിതരണ മേഖലയെ മെച്ചപ്പെടുത്തുക, ഫ്രാഞ്ചൈസി വിതരണം എന്നിവയുടെ വിപുലീകരണമാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് നൗഷാദ്. ഇ.പി കൂട്ടിച്ചേര്‍ത്തു. ഐക്കോണ്‍ മീഡിയ അക്കാദമി, എസ്.എസ് ഇന്റര്‍നാഷണല്‍ മോഡലിങ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഐക്കണ്‍ മീഡിയ മാനേജിങ് ഡയറക്ടര്‍മാരായ നിഷാദ്, ഷൈഷാദ്, ജ്വല്‍ ഷാരോണ്‍ (എസ്.എസ് ഇന്റര്‍നാഷണല്‍ മോഡലിങ് ഫാക്ടറി) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *