ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതിയന്‍ കാതോലിക്ക ബാവക്ക് സ്വീകരണം 22ന്

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതിയന്‍ കാതോലിക്ക ബാവക്ക് സ്വീകരണം 22ന്

കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവക്ക്  22ന്‌ ബിലാത്തികുളം സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ വച്ച് സ്വീകരണം നല്‍കുമെന്ന് വികാരി റവ: ഫാദര്‍ അജി അബ്രഹാമും ട്രസ്റ്റി അബി അബ്രഹാമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് ഞായര്‍ രാവിലെ 10.30ന് സ്വീകരണസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
അടൂര്‍ കടമ്പാട് മെത്രാപ്പൊലീത്ത ഡോ. സഖറിയ മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. റൈറ്റ്: റവ: ഡോ. തോമസ് മാര്‍ തിത്തോസ് എപ്പിസ്‌കോപ്പ സന്ദേശം നല്‍കും. എം.കെ രാഘവന്‍, എം.പി കെ.മുരളീധരന്‍, എം.പി മേയര്‍ ബീന ഫിലിപ്പ്, ജോര്‍ജ് മത്തായി നൂറനാല്‍ ആശംസ നേരും. ബിലാത്തിക്കുളം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഭവനരഹിതര്‍ക്ക് നിര്‍വഹിച്ചു നല്‍കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കര്‍മവും ചടങ്ങില്‍ നിര്‍വഹിക്കും. ‘മിശിഹ തമ്പുരാന്‍ പഠിപ്പിച്ചത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം റവ: ഫാദര്‍ ജോണ്‍ സക്കറിയ നിര്‍വഹിക്കും.
ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതിയന്‍ മറുപടി പ്രസംഗം നടത്തും. റവ: ഫാദര്‍ അജി അബ്രഹാം സ്വാഗതവും ട്രസ്റ്റി അബി അബ്രഹാം നന്ദിയും പറയും. മീഡിയ കണ്‍വീനര്‍ ജെറി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *