കൊച്ചി: രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ മെയ് 7ന് 50 രൂപ കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കെയാണ് തുടര്‍ച്ചയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും ഉയര്‍ത്തുന്നത്.കഴിഞ്ഞ മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.