കെ.സുധാകരനെതിരേ കേസ്: അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു- വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ.സുധാകരനെതിരേ കേസെടുത്തതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസെടുത്ത നടപടി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്വേഷപ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരേ കേസെടുക്കാത്തവരാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കെ.സുധാകരന്റെ പരാമര്‍ശത്തില്‍ വിവാദമാക്കാന്‍ മാത്രമുള്ള കാര്യങ്ങളില്ലെന്നും പോലിസ് സമ്മര്‍ദ്ദം മൂലമാണ് കേസെടുത്തതെന്ന് മനസിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സുധാകരന്‍ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാന്‍ മനഃപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ.സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *