- ധനവകുപ്പ് സഹായിക്കും
- മാനേജ്‌മെന്റിന് മാത്രം ശമ്പളം നല്‍കാന്‍ കഴിയില്ല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നാളെ മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി സര്‍ക്കാരില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
ശമ്പളം വിതരണം ചെയ്യാനായി ധനകാര്യവകുപ്പാണ് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കുക. ഇന്ധന വിലവര്‍ധനവ് കെ.എസ്.ആര്‍.ടി.സിയെ ബാധിച്ചിട്ടുണ്ട്. 32 കോടിയുടെ അധിക ബാധ്യതയാണ് ഇതിലൂടെ മാനേജ്‌മെന്റിന് ഉണ്ടായിട്ടുള്ളതെന്ന് ഗതാഗതമന്ത്രി അറിയിച്ചു. അതിനാല്‍ തന്നെ മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ഭാവിയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.