അസമില്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം; ഒന്‍പത് മരണം

അസമില്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം; ഒന്‍പത് മരണം

  • 248 റിലീഫ് ക്യാംപകളിലായി 48,300 പേര്‍
  • 27 ജില്ലകളെ ബാധിച്ചു

ഗുവാഹത്തി: അസമില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതുമൂലമുണ്ടായ പ്രളയത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പ്രളയം സംസ്ഥാനത്തെ 27 ജില്ലകളെയാണ് ബാധിച്ചിരിക്കുന്നത്. നിരവധി പേരെ കാണാതായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പ്രളയം ആറര ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 48,300 ലധികം പേര്‍ 248 റിലീഫ് ക്യാംപുകളില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ഹോജൈ ജില്ലയില്‍ കുടുങ്ങിയ രണ്ടായിരം പേരെ സൈന്യം റെസ്‌ക്യു ഓപറേഷനിലൂടെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം നിരവധി സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *