അവധിക്കാല നീന്തല്‍ പരിശീലനം നടത്തി

അവധിക്കാല നീന്തല്‍ പരിശീലനം നടത്തി

കോഴിക്കോട്: പെരുവഴിക്കടവ് എ.എല്‍.പി സ്‌കൂളും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല നീന്തല്‍ പരിശീലനം നടത്തി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതിയും പെരുവഴിക്കടവ് സ്‌കൂളും ചേര്‍ന്ന് നടത്തിയ ദ്വിദിന ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ ഒ. രാജഗോപാല്‍ (കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്), കെ.ജെ പോള്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, കുന്ദമംഗലം ), പ്രധാനധ്യാപിക ഹസീന, മാനേജര്‍ സൂരജ്, പി.ടി.എ പ്രസിഡന്റ് പ്രലോബ്, സംഘടക സമിതിയംഗം ബിനേഷ് കുമാര്‍, നാരായണന്‍ (RCM ) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *