കോഴിക്കോട്:ലൈഫ് ഭവന പദ്ധതികളുടെ പൂർത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോൽദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ നിർവഹിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 1081 വീടുകളാണ് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ 682 വീടുകളും നഗരസഭകളിൽ 399 വീടുകളുമാണ് പൂർത്തീകരിച്ചത്. ഭവന നിർമാണത്തിനായി ലൈഫ് മിഷൻ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിൽ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.
ലൈഫ് മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ടോമി കെ.ജെ., ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയരക്ടർ ഡി. സാജു, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, ജില്ലാ പ്ലാനിങ് ഓഫീസർ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.