മിസലെനിയസ് സഹകരണ സഹകരണ സംഘങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം

കോഴിക്കോട്: മിസലെനിയസ് സഹകരണ സംഘങ്ങളോടുള്ള സഹകരണ വകുപ്പിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മിസലെനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള ബാങ്കിൽ സംഘങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് പലിശകുറച്ച് നൽകുന്നത് സഹകരണ വകുപ്പിന്റെ അനീതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു. കോഴിക്കോട് ഡിസ്ട്രിക്ട് അഗ്രികൾച്ചറിസ്റ്റ് ആന്റ് മർക്കന്റയിൽസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കാംകോ)പ്രസിഡണ്ട് അഡ്വ.ആനന്ദ കനകം അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ഷൻ കൗൺസിൽ ഭാരവാഹികളായി അഡ്വ. ആനന്ദ കനകം ചെയർപേഴ്‌സൺ, ബിന്ദു പി.കെ, സുമ പള്ളിപ്പുറം(വൈസ്.ചെയർമാൻ), പി.ടി.നിസാർ(കൺവീനർ), പ്രബിത അത്തോളി, പി.പ്രഭാകരൻ, ഷംന.ടി.ടി(ജോ.കൺവീനർമാർ), പി.കെ.കബീർ സലാല മലബാർ കോർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു. 31ന് കോഴിക്കോട് വെച്ച് വിപുലമായ കൺവെൻഷൻ ചേരും. ജൂൺ 22ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും കൂട്ട ധർണ്ണയും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കബീർ സലാല സ്വാഗതവും ഷംന ടി.ടി നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *