ഫുട്‌ബോൾ കളിക്കാരെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടേററ്റ്

കോഴിക്കോട്:യുവ ഫുട്‌ബോൾ കളിക്കാരെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിന് തമിഴ്‌നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോഴിക്കോട് സ്വദേശി ഇർഷാദ് ഹസ്സൻ ഡോക്ടറേറ്റ് നേടി. ഫാറൂഖ് കോളേജ് കായിക വകുപ്പ് മേധാവിയും മുൻ കേരള യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ താരവുമായ ഇർഷാദ് പരിശീലകർക്കുള്ള ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ സി ലൈസൻസും മൂന്നു വട്ടം അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്‌ബോൾ കിരീടം നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ മാനേജർ, സഹ പരിശീലകൻ പദവികളും വഹിച്ചിട്ടുണ്ട്.
മുതിർന്ന മാധ്യമ പ്രവർത്തകനും മലയാളം ന്യൂസ്, ചന്ദ്രിക ന്യൂസ് എഡിറ്ററായിരുന്ന സി കെ ഹസ്സൻ കോയ, കാട്ടൂർ തളിയപ്പാടത്തു റാഹില ദമ്പതികളുടെ മകനാണ്. കോഴിക്കോട് അൽഫാറൂഖ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക ആഷ്ലിയാണ് ഭാര്യ.

 

Share

Leave a Reply

Your email address will not be published. Required fields are marked *