കോഴിക്കോട്: ജീവകാരുണ്യ രംഗത്തെ നിസ്വാർത്ഥരായ പ്രവർത്തകർക്ക് എംഇഎസ് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ ഡോ.പി.കെ.അബ്ദുൽ ഗഫൂർ കാരുണ്യ പ്രതിഭാ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക് 23ന് തിങ്കൾ വൈകിട്ട് 4 മണിക്ക് പാരമൗണ്ട് ടവറിൽ നടക്കുന്ന ചടങ്ങിൽവെച്ച് മേയർ ബീന ഫിലിപ്പ് സമ്മാനിക്കും. ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും. ഡോ.ഫസൽ ഗഫൂർ ആമുഖ പ്രഭാഷണം നടത്തും. ഡോ.ഗഫൂർ അനുസ്മരണ പ്രഭാഷണം സുപ്രഭാതം ദിനപത്രം ഡയറക്ടർ നവാസ് പൂനൂർ നിർവ്വഹിക്കും. പുരസ്‌കാര ജേതാവിനെ കേരള മദ്യ നിരോധന സമിതി വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ഒ.ജെ.ചിന്നമ്മ പൊന്നാടയണിയിക്കും. പുരസ്‌കാര ജേതാവിനെ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എംഡി മുഹമ്മദ് പരിചയപ്പെടുത്തും. അഷ്‌റഫ് താമരശ്ശേരി മറുമൊഴി രേഖപ്പെടുത്തും. ജില്ലാ സെക്രട്ടറി എടിഎം അഷ്‌റഫ് സ്വാഗതവും, ജില്ലാ ട്രഷറർ കെ.വി സലീം നന്ദിയും പറയും.