ഫുഡ്‌ടെക്, ഹോട്ടൽടെക് പ്രദർശനം കാലിക്കറ്റ് ട്രേഡ്് സെന്ററിൽ 20 മുതൽ 22വരെ

കോഴിക്കോട്: ഭക്ഷ്യ സംസ്‌കരണ, പാക്കേജിംഗ് ഹോട്ടൽസ്, റെസ്‌റ്റോറന്റ്‌സ്, കാറ്ററിംഗ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനം 20 മുതൽ 22വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. കാലത്ത് 11 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ ഭക്ഷ്യ സംസ്‌കരണ മെഷിനറികൾ, പാക്കേജിംഗ് ഉപകരണങ്ങൾ, ഭക്ഷ്യ ചേരുവ നിർമ്മാതാക്കൾ, ഹോട്ടൽ ബേക്കറി ഉപകരണങ്ങൾ, ലിനൻ, ഫർണിഷിംഗ്‌സ്, ഹോട്ടൽവെയർ, അടുക്കള ഉപകരണങ്ങൾ, ക്ലിനിംഗ് ഉപകരണങ്ങൾ, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നീ മേഖലകളിൽ നിന്നായി 50ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. കൊച്ചിയിൽ വർഷങ്ങളായി നടന്നുവരുന്ന പ്രദർശനം ആദ്യമായാണ് മലബാറിൽ നടക്കുന്നതെന്ന് സംഘാടകരായ ക്രൂസ് ഏക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സ്‌പോൺസർ ചെയ്യുന്ന ഇൻഡസ്ട്രിയൽ പവലിയനാകും മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മലബാർ ടൂറിസം സൊസൈറ്റി പ്രസിഡണ്ട് ക്യാപ്റ്റൻ ഹരിദാസ്, സിഎഐടി സൗത്ത് സോൺ കോ-ഓർഡിനേറ്റർ എം.എം.നിജാബുദ്ദീനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *