കോഴിക്കോട്: കോവിഡ് മൂലം ഓൺലൈൻ ക്ലാസ് ആയതിനാൽ ഹൈസ്‌കൂൾ പഠന കാലത്ത് വേണ്ടത്ര സമയം സ്‌കൂളിൽ ചിലവഴിക്കാനാവാതിരിക്കുകയും അക്കാദമിക്, മാനസിക,അനുബന്ധ കരിയർ മേഖലകളിലും വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ ഡോക്ടേഴ്‌സ് ഓൺ പ്രെപ്പ് അക്കാദമി 22 മുതൽ 5 ദിവസം ഓൺലൈനായും ഓഫ്‌ലൈനായും സൗജന്യ ബ്രിഡ്ജ് ക്ലാസ്് സംഘടിപ്പിക്കുമെന്ന് ഫൗണ്ടർമാരായ ഡോ.നിയാസ് പാലോത്ത് ഡോ.മുഹമ്മദ് ആസിഫ്, ഡോ.ആഷിക്ക്.വി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്താംക്ലാസ് കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും ഡോപ്പ 10.5ൽ പങ്കെടുക്കാം. അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന മോട്ടിവേഷണൽ സെഷനുകൾ, സയൻസ് വിഷയങ്ങളിൽ +1, +2 ക്ലാസ്സുകളിലേക്ക് തയ്യാറെടുക്കാൻ ആവശ്യമായ പഠന സെഷനുകൾ രക്ഷിതാക്കൾക്കുള്ള പ്രത്യേക സെഷനുകൾ, അനുഭവസ്ഥരുമായുള്ള സംവേദന ക്ലാസുകളും ഇതിന്റെ ഭാഗമായി നടക്കും. വിശദ വിവരങ്ങൾക്ക് 9645 202200, 9645 512200 നമ്പറിൽ ബന്ധപ്പെടുക.