കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കായക്കൊടി പഞ്ചായത്ത് കൂട്ടൂർ പത്താം വാർഡ് മുട്ട് നട എടലാട്ട് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കേരള ദളിത് ഫെഡറേഷനും, കെ ഡി വൈ എഫ് നേതാക്കളും ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും രോഗികളുമടക്കം നിരവധി പേർ യാത്രക്കായി ആശ്രയിക്കുന്ന റോഡാണിത്. ഒരു മഴ പെയ്യുന്നതോടെ തന്നെ ചെളികുളമായ റോഡിലൂടെ സഞ്ചരിക്കാനാവാതെ 100 ഓളം കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്. റോഡ് നന്നാക്കാൻ അധികൃതർ ഇതുവരെയും ശ്രമം നടത്താത്തതിൽ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. കെ ഡി എഫ്, കെ ഡി വൈ എഫ് നേതാക്കൾ റോഡ് സന്ദർശിക്കുകയും പ്രശ്നം മനസ്സിലാക്കുകയും ചെയ്തു. റോഡ് നിർമ്മാണം തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലും പഞ്ചായത്ത് തലത്തിലും നിവേദനം നൽകാനും തീരുമാനിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ ബാബു കെ ഡി വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട്, രമേഷ് കൊണ്ടോട്ടി അഭിഷേക്. എം ടി മിഥുൻ ബാബു , രഞ്ജിത് കുറ്റ്യാടി ,ശ്രീരാഗ് ,മനോജ്, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു