കോഴിക്കോട്: കേരളാ കോൺഗ്രസ്(ബി)യുടെ ജില്ല നേതൃത്വ പഠനക്യാമ്പും കൺവെൻഷനും 18 
ഉച്ചക്ക് 2.30ന് നടക്കുന്ന ജില്ലാ കൺവെൻഷൻ പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ എം.
എൽ.എ ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സാലി കൂടത്തായി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയും മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി.പ്രേംജിത്ത് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ.പി.ഗോപകുമാർ, ദീപു ബാലകൃഷ്ണൻ, വടകോട് മോനച്ചൻ ഹരിപ്രസാദ് വി.നായർ എന്നിവർ പ്രസംഗിക്കും. സാലിഹ് കൂടത്തായി, ലത്തീഫ് കുറങ്ങോട്, രാജേഷ് വെള്ളനൂർ, ശ്രീനിവാസൻ.ഇ.പി, യൂസഫലി.പി.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
