മലയാളി വൈകാരികതയുടെ തടവറയിൽ -സമദാനി

മലയാളി വൈകാരികതയുടെ തടവറയിൽ -സമദാനി

കോഴിക്കോട്: എഴുത്തിന്റെ കുലഗുരുവാണ് വൈക്കം മുഹമ്മദ് ബഷീറെന്നും, എഴുത്തുകാരനെന്ന നിലയിൽ മാത്രമല്ല ബഷീറെന്ന മനുഷ്യനെയാണ് നാം മനസിലാക്കേണ്ടതെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു. കലാകാരൻ, രാഷ്ട്രീയ നേതാവ് മറ്റെന്തുമായാലും ഒരു വ്യക്തി ആദ്യം മനുഷ്യനാവണം, അവനിലെ മനുഷ്യത്വമാണ് മർമ്മം. ബഷീർ ഭാഷയുടെ നിർമ്മാതാവാണ്. അദ്ദേഹം കഥാപാത്രങ്ങളെ കണ്ടെത്തുകയായിരുന്നു. എല്ലാവരേയും അദ്ദേഹം പരിഗണിച്ചു. ബഷീറിന്റെ ഉള്ളിൽ ആത്മീയതയുണ്ട്. ഇന്ന് ആത്മീയത എന്ന് പറയുമ്പോൾ സൂക്ഷിക്കേണ്ട അവസ്ഥയാണ്. ആത്മീയതയുടെ അടിസ്ഥാനം മനുഷ്യത്വമാണ്. ഇംഗ്ലീഷുകാർ ഐ ലവ് യു എന്ന് പറയുന്നതും, മലയാളി അതേ പദമുപയോഗിക്കുന്നതും വ്യത്യസ്തമായാണ്. പരിമിതമായ വൈകാരികതയുടെ തടവറയിലാണ് മലയാളിയെന്നദ്ദേഹം കൂട്ടിച്ചേർത്തു. ബഷീർ അനുസ്മരണ വേദിയും, കണ്ണൂർ എയ്‌റോസിസ് കോളേജും ചേർന്ന് ഏർപ്പെടുത്തിയ ബഷീർ പുരസ്‌കാര സമർപ്പണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീർ ബഹുമുഖ പ്രതിഭ പുരസ്‌കാരം കെ.വി.മോഹൻ കുമാർ ഐഎഎസിനും, സാഹിത്യ പുരസ്‌കാരങ്ങൾ ബേപ്പൂർ മുരളീധരപ്പണിക്കർ, പ്രസാദ് കൈതക്കര, കെ.റസീന, ഷിജിത്ത് പേരാമ്പ്ര എന്നിവർക്കും സമ്മാനിച്ചു. മലയാള മനോരമ സുമിത്രദയ പ്രകാശ്, മലയാള മനോരമ റിപ്പോർട്ടർ എ.ഉദയൻ, ഉസ്മാൻ ഒഞ്ചിയം, രജനി സുരേഷ്, അനീഷ് ശ്രീധരൻ, നിസ്വന എസ് പ്രമോദ്, സിഗ്‌നി ദേവരാജ്, കെ.കെ.അരുണിമ, റെമൊ ബെഞ്ചമിൻ പീറ്റർ, ബാലുശ്ശേരി ജനകീയ ആരോഗ്യ സമിതിക്കും അക്ഷരം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എയറോസിസ് കോളേജ് എം.ഡി.ഡോ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അനുസ്മരണ വേദി ചെയർമാൻ റഹീം പൂവാട്ടുപറമ്പ്, അനീസ് ബഷീർ, പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *