പ്രിൻസിപ്പൽ കൗൺസിൽ വാർഷിക സമ്മേളനം 16,17ന്

കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആർട്‌സ് ആന്റ് സയൻസ്, ട്രെയ്‌നിംഗ്, അറബിക് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സംഘടനയായ പ്രിൻസിപ്പൽ കൗൺസിലിന്റെ വാർഷിക സമ്മേളനം 16,17 തിയതികളിലായി ഫാറൂഖ് കോളേജിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.യു.സൈതലവിയും, ജനറൽ കൺവീനറും, ഫാറൂഖ് കോളേജ് പ്രിൻസിപ്പലുമായ കെ.എം.നസീറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിൽ അക്കാദമിക് നേതൃത്വത്തിന്റെ പങ്ക് എന്നതാണ് സമ്മേളന പ്രമേയം. 16ന് തിങ്കൾ കാലത്ത് 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സമ്മേളനം ഉൽഘാടനം ചെയ്യും. അബ്ദുസമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം എം.കെ.രാഘവൻ.എം.പിയും സമാപന സമ്മേളനം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജും ഉൽഘാടനം ചെയ്യും.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ഫാ.മാത്യു മലേംപറമ്പിൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. കോഴിക്കോട് ഐ.ഐ.എം.ഡീൻ ഡോ.ആനന്ദക്കുട്ടൻ ബി.ഉണ്ണിത്താൻ, ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഇ.പി.ഇമ്പിച്ചിക്കോയ, ഐ.എം.ജി ഫാക്കൽറ്റി ഹരിദാസ്.എം.ആർ ചർച്ചകൾക്ക് നേതൃത്വം നൽകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പ്രഗൽഭരായ വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കും. ഡോ.സാബു.കെ.തോമസ്(പ്രിൻസിപ്പൽ ദേവഗിരി കോളേജ്), ഡോ.അസീസ്.കെ(പ്രിൻസിപ്പൽ പി.എസ്.എം.ഒ.കോളേജ്) എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *