മഞ്ചേരി: മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ത്യയോജന സൗജന്യ ഭക്ഷ്യ ധാന്യമായി ഒരംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പുമാണ് ലഭിക്കേണ്ടത്. ജില്ലയിലെ ഭൂരിഭാഗം റേഷൻ കടയിലും പ്രസ്തുത വിഭാഗത്തിലെ ഗോതമ്പ് സ്റ്റോക്കില്ലാത്തത് കൊണ്ട് 4 കിലോഗ്രാം അരി മാത്രമാണ് ഇപ്പോൾ വിതരണം നടത്തുന്നത്.
ഗോതമ്പിന്റെ ലഭ്യത കുറവായത് കൊണ്ട് ഗോതമ്പ് ലഭിക്കാത്ത ഉപഭോക്താക്കൾക്ക് പകരം അരി നൽകുന്നതിന്നതിന് വേണ്ട ക്രമീകരണം ഉടനെ തന്നെ ഇലട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ.പോസ്) യന്ത്രത്തിൽ ക്രമീകരിക്കുകയും ഈ മാസത്തിൽ തന്നെ പ്രസ്തുത ഭക്ഷ്യധാന്യം നഷ്ടമാകാതെ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇ.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജൂൺ 5, 6, തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ഉൽഘാടനം ചെയതു. ജില്ലാ കമ്മറ്റി ഭാരവാഹികളായി ഇ.അബൂബക്കർ ഹാജി പ്രസിഡൻറ്, കെ.ഉണ്ണി തിരൂർ, വർകിങ് പ്രസിഡന്റ്.എം മണി കൊണ്ടോട്ടി ജനറൽ സെക്രട്ടറി, കെ.ജയകൃഷ്ണൻ ഓർഗനേസിങ്ങ് സെക്രട്ടറി, മുഹമ്മദാലി ഹാജി അരിക്കോട് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന ഭാരവാഹികളായ സി.വി.മുഹമ്മദ്, ടി.പി.ഗോപാലകൃഷ്ണൻ, ബഷീർ പവ്വഞ്ചേരി തിരൂരങ്ങാടി, ലത്തീഫ് പറവണ്ണ തിരൂർ, എന്നിവരും പ്രസംഗിച്ചു.