കാൻ – ടീൻ: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം

കോഴിക്കോട്: ഈ വർഷം എസ്.എസ്.എൽ.സി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ജില്ലയിലെ രണ്ട് മേഖലകളിൽ കാൻ – ടീൻ എന്ന പേരിൽ ഒത്തുചേരലുകൾ സംഘടിപ്പിക്കുമെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അറിയിച്ചു. മെയ് 18, 19, 20 തിയ്യതികളിൽ പുറക്കാട് ശാന്തിസദനത്തിൽ വെച്ചും 24, 25, 26 തിയ്യതികളിൽ കൊടിയത്തൂർ വാദിറഹ്മ ക്യാമ്പസിൽ വെച്ചും സംഗമം നടക്കും. മൂന്നു ദിവസത്തെ സഹവാസ ക്യാമ്പായി നടത്തുന്ന സംഗമത്തിൽ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന ക്ലാസുകളോടൊപ്പം വിനോദ പ്രവർത്തനങ്ങളും കലാ-കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സെക്രട്ടറി പി. റുക്‌സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ഇ എം, അബ്ദുൽ ഹകീം നദ്വി, നിയാസ് വേളം, ശിഹാബ് പൂക്കോട്ടൂർ, അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ശഫാഖ് കക്കോടി, മൻഷാദ് മനാസ്, ഉമർ മുക്താർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ https://forms.gle/vjjmhx76BJGUznM8A എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്, +91 75580 64791, +91 75108 89070

Share

Leave a Reply

Your email address will not be published. Required fields are marked *