കോഴിക്കോട് : കോട്ടപ്പറമ്പ് ആശുപത്രിയിലെ അടച്ചിട്ട പേവാർഡും കാന്റീനും തുറക്കണമെന്ന ആവശ്യവും ബീച്ചിലെ പൊതു ശൗചാലയത്തിന്റെ അപര്യാപ്തതയും ശ്രദ്ധയിൽപ്പെടുത്തി
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി. നഗരത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന കോഴിക്കോട് ബീച്ചിൽ പൊതു ശൗചാലയം എന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നു എന്നാൽ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പേ വാർഡ് കോവിഡ് രോഗികൾക്കായി മാറ്റിവച്ചത്, എന്നാൽ കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പേവാർഡ് തുറന്നുകൊടുക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല . കോവിഡിനു ശേഷം അടച്ചിട്ട കാൻറീൻ തുറന്നു കൊടുക്കാനും ഇതുവരെ ഒരു ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഏറ്റെടുത്ത പേവാർഡ് കെ എച്ച് ഡബ്ലിയു സി വിന് കൈമാറിയെങ്കിലും ഫലത്തിൽ അടഞ്ഞുകിടക്കുകയാണ് ഇക്കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും കാലിക്കറ്റ് ചേംമ്പർ സെക്രട്ടറി അബ്ദുള്ള കുട്ടി എ.പിയും മാനേജിങ് കമ്മിറ്റി മെമ്പർ കോയാട്ടി മാളിയേക്കലും അറിയിച്ചു.