ടി.പി.ഇമ്പിച്ചമ്മദിന് നഗര പൗരവേദിയുടെ ആദരവ് നാളെ (13ന്)

കോഴിക്കോട്: യുവ സാഹിതി സമാജം സ്ഥാപക നേതാവും പ്രമുഖ വ്യവസായിയും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ എഞ്ചിനീയർ ടി.പി.ഇമ്പിച്ചമ്മദിനെയും സമാജം സഹസ്ഥാപകരായ എ.എം.പക്കർകോയ, ഡോ.ഇ.വി.ഉസ്മാൻ കോയ, സി.പി.ആലിക്കോയ, ബി.വി.സി.അഹമ്മദ് കോയ, എ.വി.സി.അഹമ്മദ് കോയ എന്നിവരെ നഗര പൗരവേദിയുടെ നേതൃത്വത്തിൽ ആദരിക്കുമെന്ന് നഗര പൗരവേദി ചെയർമാൻ ഡോ.സി.എം.നജീബും ജന.സെക്രട്ടറി എഞ്ചി.പി.മമ്മദ് കോയയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടാഗോർ സെന്റിനറി ഹാളിൽ വൈകിട്ട് 4.30ന് നടക്കുന്ന പരിപാടി മേയർ ഡോ.ബീന ഫിലിപ്പ് ഉൽഘാടനം ചെയ്യും. ഡോ.സി.എം.നജീബ് അധ്യക്ഷത വഹിക്കും. മുഖ്യാഥിതിയെ യുവ സാഹിതി പ്രസിഡണ്ട് പ്രൊഫ.ഉമ്മർ ഫാറൂഖ് പരിചയപ്പെടുത്തും. സ്‌നേഹാദര മുദ്ര ഗൾഫാർ മുഹമ്മദലിയും യുവ സാഹിതിയുടെ ആദരം സാഹിത്യകാരി സാബി തെക്കെപ്പുറവും സമർപ്പിക്കും.
ഡോ.എം.കെ.മുനീർ എം.എൽഎ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഫസൽ ഗഫൂർ(എംഇഎസ്), ഇമ്പിച്ചിക്കോയ.ഇ.പി (എംഎസ്എസ്), സി.പി.കുഞ്ഞഹമ്മദ്(ജെഡിറ്റി), പി.കെ.മരക്കാർ(യുവസാഹിതി), എ.ടി.അബ്ദുള്ളക്കോയ മുൻ ഡെപ്യൂട്ടി മേയർ ആശംസകൾ നേരും.
എഞ്ചി.ടി.പി.ഇമ്പിച്ചമ്മദ് പ്രതിസ്പന്ദനം നടത്തും. സിയസ്‌കോ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ്‌കോയ സ്വാഗതവും, യുവസാഹിതി ജന.സെക്രട്ടറി മുസ്തഫ മുഹമ്മദ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ പ്രൊഫ.കെ.വി.ഉമ്മർ ഫാറൂഖ്, ബി.വി.മുഹമ്മദ് അഷ്‌റഫ്, ടി.പി.അബ്ദുള്ള ബറാമി, മുസ്തഫ മുഹമ്മദും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *