ആസ്സാം റൈഫിൾസ് ക്ഷേമ പുനരധിവാസ കേന്ദ്രം ഉൽഘാടനം 15ന്

ആസ്സാം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ്
ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൽഘാടനം നിർവ്വഹിക്കും

കോഴിക്കോട്: ആസ്സാം റൈഫിൾസ് ക്ഷേമ പുനരധിവാസ കേന്ദ്രം വെസ്റ്റ്ഹിൽ വിക്രം മൈതാനത്തിന് സമീപം ഇൻഫോട്ക് ബിൽഡിംഗിൽ 15ന് ഞായർ കാലത്ത് 10 മണിക്ക് ആസ്സാം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൽഘാടനം ചെയ്യുമെന്ന് ആസ്സാം റൈഫിൾസ് എക്‌സ് സർവ്വീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് എൻ.രാമചന്ദ്രൻ നായരും, രക്ഷാധികാരി കമാണ്ടന്റ് വി.വാസുദേവനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ ആസ്സാം റൈഫിൾസ് വിമുക്ത ഭടന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഹെഡ്ക്വാർട്ടേഴ്‌സ് ആസ്സാം റൈഫിൾസിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ സെന്റർ കോഴിക്കോട്ട് ആരംഭിക്കുന്നത്. സെന്റർ ഉൽഘാടനത്തിന് ശേഷം ഹൈസൺ ഹെറിറ്റേജിൽ നടക്കുന്ന എക്‌സ് സർവ്വീസ്‌മെൻ റാലിയെ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ അഭിസംബോധന ചെയ്യും. ധീരതക്കുള്ള പുരസ്‌കാരങ്ങൾ നേടിയ വിമുക്തഭടന്മാരെയും, സൈനിക ഓപ്പറേഷനുകളിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വീർ നാരികളെയും ചടങ്ങിൽ ആദരിക്കും. വിമുക്തഭടന്മാരുടെ പെൻഷൻ, മറ്റനുബന്ധ പരാതികൾ കേൾക്കാൻ ഓഫീസേഴ്‌സ് അടക്കമുള്ള സംഘം കോഴിക്കോട്ടെത്തും. അറീസ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആസ്സാം റൈഫിൾസ് അസോസിയേഷന്റെ രണ്ടാമത്തെ സെന്ററാണ് കോഴിക്കോട്ട്് ഉൽഘാടനം ചെയ്യപ്പെടുന്നത്. 1978 മുതൽ അടൂരിൽ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഈ സെന്ററിലൂടെ വിമുക്തഭടന്മാരുടെയും, കുടുംബാംഗങ്ങളുടെയും പ്രശ്‌നങ്ങൾ ഡിപ്പാർട്ട്്‌മെന്റിനെ അറിയിക്കാൻ സാധിക്കും. വൈസ് പ്രസിഡണ്ട് വി.പി.ഗിരീഷ് കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *