കേരള ലൈബ്രറി കോൺഗ്രസ് 13,14,15 തിയതികളിൽ ഫാറൂഖ് കോളേജിൽ

കോഴിക്കോട്: കേരള ലൈബ്രറി കോൺഗ്രസ്സിന്റെ രണ്ടാമത് പതിപ്പിന് 13ന് ഫാറൂഖ് കോളേജിൽ തുടക്കമാകും. വിജ്ഞാന സമൂഹവും ലൈബ്രറികളും എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം. പൊതു വായനശാലകളിലെ ലൈബ്രേറിയൻമാരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും, ലൈബ്രറിയുടെ നടത്തിപ്പിനാവശ്യമായ പ്രൊഫഷണൽ സമീപനങ്ങൾ, കോവിഡാനന്തരം ലൈബ്രറികളുടെ പ്രവർത്തനത്തിനുള്ള പ്രയാസങ്ങൾ, സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലൈബ്രറികൾ വഹിക്കുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ ലൈബ്രറി കോൺഗ്രസ് ചർച്ച ചെയ്യും. 13,14,15 തിയതികളിൽ നടക്കുന്ന പരിപാടിയിൽ അക്കാദമിക രംഗത്തെ പ്രമുഖർ, ലൈേ്രബറിയൻമാർ, നയനിർമ്മാതാക്കൾ,ലൈബ്രറി സയൻസിൽ റിസർച്ച് ചെയ്യുന്നവർ, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ, വായനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സംബന്ധിക്കും. ഫാറൂഖ് കോളേജ് ഇൻഫർമേഷൻ സയൻസ് വിഭാഗമാണ് ലൈബ്രറി കോൺഗ്രസിന് ആതിഥേയത്വം വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്പ് പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വിഭാഗം മേധാവി ഷബ്‌ന.ടി.പി, പ്രോഗ്രാം കൺവീനർ ഡോ.മൻസൂർ ബാബു പങ്കെടുത്തു. വിവരങ്ങൾ 9656102525 നമ്പറിൽ ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *