കോഴിക്കോട്: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 13-ാമത്
കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖാപിച്ചു . കഥകളി:വേഷം കലാമണ്ഡലം സോമൻ, സംഗീതം, സദനം ശിവദാസ്, ചെണ്ട കലാഭാരതി ഉണ്ണികൃഷ്ണൻ, മദ്ദളം കലാനിലയം പ്രകാശൻ, ചുട്ടി പുരുഷോത്തമൻ ചിങ്ങോലി, ഓട്ടൻതുള്ളൽ അരുൺ ആർ. മട്ടനൂർ ശ്രീരാജ്. പഞ്ചവാദ്യം:തിമില കോങ്ങാട് മോഹനൻ, മദ്ദളം ചാലക്കുടി രാമൻ നമ്പീശൻ, ഇടയ്ക്ക നായരമ്പലം നന്ദകുമാർ മാരാർ, ഇലത്താളം കാട്ടുകുളം ബാലകൃഷ്ണൻ, കൊമ്പ് കേരളശ്ശേരി കുട്ടൻ എന്നിവർക്കാണ് പുരസ്‌കാരം.കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തെരഞ്ഞെടുത്തത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു നോർത്ത് പറവൂർ കളിയരങ്ങിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ വെളുത്താട്ട് ഭഗവതി ക്ഷേത്രം ഹാളിൽവെച്ചു ഒരു പിറന്നാളിന്റെ ഓർമ്മക്ക് കലാസാഗർ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് സെക്രട്ടറി രാജൻ പൊതുവാൾ അറിയിച്ചു