എ.ബാൽറാമിനെ അനുസ്മരിച്ചു

എ.ബാൽറാമിനെ അനുസ്മരിച്ചു

കോഴിക്കോട്:തൊട്ടുകൂടായ്മയും ജന്മിത്വവും കൊടികുത്തി വാണകാലഘട്ടത്തിൽ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി പൊതുപ്രവർത്തന രംഗത്തെത്തുകയും കെ.പി.സി.സി.നിർവ്വാഹക സമിതി അംഗംവരെയാവുകയും ചെയ്ത എ.ബാലറാമിന്റെ 4ാം ചരമ വാർഷികം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ,ഗ്രാമപഞ്ചായത്ത് അംഗം,ജില്ലാകൗൺസിൽ അംഗം,ജില്ലാ പഞ്ചായത്ത് അംഗം എന്നി നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത ബാലറാം ദിലിത് നേതാവെന്ന നിലയിൽ അവശ ജനങ്ങളുടെ മുന്നേറ്റത്തിന് അക്ഷീണം പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു എന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത കെ.ഡി.എഫ്(ഡി)സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്‌കരൻ പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ കെ.വി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷം വഹിച്ചു.
കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്)ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,അനുസ്മരണ സമിതി ജന:സെക്രട്ടറി എ.ഹരിദാസൻമാസ്റ്റർ,കെ.ഡി.എഫ്(ഡി)ജില്ലാഭാരവാഹികളായ ചന്ദ്രൻകടേക്കനാരി,സി.കെ.രാമൻകുട്ടി,കെ.ഡി.എം.എഫ് സംസ്ഥാന വൈ:പ്രസിഡണ്ട് പി.പി.കമല എന്നിവർ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *