എം.ഇ.എസ്.ജില്ലാ ഭാരവാഹികളെ ആദരിച്ചു

എം.ഇ.എസ്.ജില്ലാ ഭാരവാഹികളെ ആദരിച്ചു

കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ആദരിച്ചു. ‘സ്‌നേഹച്ചെപ്പ്’ എന്ന നാമധേയത്തിൽ നടന്ന പരിപാടി എം.ഇ.എസ് മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു.താലുക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.ടി. സക്കീർ ഹുസൈൻ, വി.പി. അബ്ദുറഹിമാൻ, എന്നിവർ ആശംസകൾ നേർന്നു. താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്‌സാൻ സ്വാഗതവും ട്രഷറർ എം അബ്ദുൽ ഗഫുർ നന്ദിയും പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ലത്തീഫ് ,സെക്രട്ടറി എ.ടി.എം അഷ്‌റഫ് , ട്രഷറർ കെ.വി.സലീം സഹഭാരവാഹികളായ പി.ടി. ആസാദ്, കെ.എം.ഡി മുഹമ്മദ്, ബി.എം.സുധീർ, ടി.പി.എം സജൽ മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആർ.കെ ഷാഫി, പി.മുഹമദ് ബഷീർ, വി.ഹാഷിം, സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, പി.വി. അബ്ദുൽ ഗഫൂർ, റിയാസ് നെരോത്ത് എന്നിവർ പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *