ഹലാൽ ബീഫ് അതിക്രമം സംഘപരിവാർ കലാപ നീക്കം – എസ്ഡിപിഐ

കോഴിക്കോട്: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ഹലാൽ ബീഫിന്റെ പേരിൽ നടത്തിയ അക്രമം പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കമാണെന്ന് എസ്ഡിപിഐ ജില്ലാ ജന.സെക്രട്ടറി എൻ.കെ.റഷീദ് ഉമരി പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മത സ്പർദ്ദയുണ്ടാക്കുന്ന അക്രമം അഴിച്ചു വിട്ടിട്ടും വധശ്രമത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അക്രമികളെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചാൽ ശക്തമായ സമരം നടത്തും. ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി, മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട്ടും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *