മനോജ് മാത്യു മെമ്മോറിയൽ ഓൾ കേരള മിനി പ്രെമോഷൻ അത്‌ലറ്റിക് മീറ്റ് 2022 28ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ

കോഴിക്കോട്: മലബാർ സ്‌പോർട്‌സ് അക്കാദമി വളർന്നുവരുന്ന കായിക താരങ്ങൾക്കായി സംഘടിപ്പിക്കുന്ന മനോജ് മാത്യു മെമ്മോറിയൽ അഖില കേരള മിനി പ്രെമോഷൻ അത്‌ലറ്റിക് മീറ്റ് 28ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് അക്കാദമി ചെയർമാൻ ജോസ് മാത്യുവും, കൺവീനർ ടി.ടി.കുര്യനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിക്കുന്ന ടീമുകൾക്ക് ചാമ്പ്യൻഷിപ്പുകളും, എവറോളിംഗ് ട്രോഫിയും നൽകും. കുട്ടികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകും. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് 944 625 6120/9072442557 ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *