നാഗ്പൂർ: ആർഎസ്എസ് തൃതീയവർഷ സംഘശിക്ഷാവർഗിന് നാഗ്പൂരിൽ തുടക്കം. രേഷിംബാഗ് ഡോ. ഹെഡ്ഗേവാർ സ്മൃതി ഭവൻ പരിസരത്ത് മഹർഷി വ്യാസസഭാ ഗൃഹത്തിൽ വർഗിന് ഔപചാരികമായ തുടക്കമായി. സമർപ്പണത്തിനുള്ള സാധനയാണ് സംഘശിക്ഷാവർഗിൽ നടക്കുന്നതെന്ന് ഉദ്ഘാടന് ചെയ്തുകൊണ്ട് ആർഎസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു.
സംഘമെന്ന ആശയം മുള പൊട്ടിയത് നാഗ്പൂരിലാണ്. അതുകൊണ്ടുതന്നെ സംഘശിക്ഷാവർഗ് സ്വയംസേവകരെ സംബന്ധിച്ച് സാധനയും തീർത്ഥാടനവുമാണ്.
96 ശിക്ഷകർക്കൊപ്പം രാജ്യത്തുടനീളമുള്ള 735 പേർ വർഗിൽ പങ്കെടുക്കുന്നുണ്ട്. ആർഎസ്എസ് മുൻ സർകാര്യവാഹ് സുരേഷ് ജോഷി, വർഗ് സർവാധികാരി അശോക് പാണ്ഡെ എന്നിവരും ഉദ്ഘാടനസഭയിൽ പങ്കെടുത്തു. വർഗ് ജൂൺ രണ്ടിന് സമാപിക്കും. മേയ് 21ന് പഥസഞ്ചലനം നടത്തും.